ഓട്ടവ : ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡസൻ കണക്കിന് ബ്രെഡ്- ബൺ ഉൽപ്പന്നങ്ങൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) തിരിച്ചുവിളിച്ചു. വണ്ടർ, നോ നെയിം, കൺട്രി ഹാർവെസ്റ്റ്, ഡി ഇറ്റാലിയാനോ, പ്രസിഡൻറ്സ് ചോയ്‌സ് എന്നീ ബ്രാൻഡുകളിലെ ബ്രെഡും ബൺ ഉൽപ്പന്നങ്ങളുമാണ് തിരിച്ചു വിളിച്ചത്. ഈ ഉൽപ്പന്നങ്ങൾ ഒൻ്റാരിയോ, കെബെക്ക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ വിറ്റഴിച്ചതായി ഏജൻസി അറിയിച്ചു.
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇവയുടെ വിൽപ്പനയും വിതരണവും നിരോധിച്ചതായും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകി. ഈ ബ്രെഡും ബൺ ഉൽപ്പന്നങ്ങളും കഴിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിക്കുകളോ അസുഖങ്ങളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.