ഓട്ടവ : പ്രോസസ്സിങ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾക്കിടയിലും, തീർപ്പാക്കാത്ത അപേക്ഷകളുടെ എണ്ണം വർധിച്ചതിനാൽ കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വീണ്ടും ഉയർന്ന നിലയിൽ തുടരുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഏകദേശം 25 ലക്ഷം അപേക്ഷകൾ പ്രോസസ്സിങിലാണെന്ന് ഐആർസിസി ഡാറ്റ സൂചിപ്പിക്കുന്നു. ഇവയിൽ, ഏകദേശം 11 ലക്ഷം അപേക്ഷകൾ ബാക്ക്‌ലോഗിലാണെന്നും ഏജൻസി അറിയിച്ചു.
സെപ്റ്റംബർ 30 വരെ, കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിൽ മൊത്തം 2,450,600 പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ഐർസിസി റീപ്പോർട്ട് ചെയ്തു. ഇതിൽ 1,097,000 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. ഇത് ഓഗസ്റ്റിലെ ബാക്ക്‌ലോഗ് ഡാറ്റയിൽ നിന്ന് 1.73% വർധനയാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് അവസാനത്തെ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ താത്കാലിക താമസ അപേക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട വർധനയുണ്ടായി.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.