കോഴിക്കോട്: മധ്യവയസ്‌കയെ വീടിനകത്ത് മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍ .
കാരക്കോണം സ്വദേശി മുഹമൂദ് ആണ് പിടിയിലായത്. തമിഴ് നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രാത്രി 11 മണിയോടെയായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി മഹ്‌മൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമര്‍ത്തി കൊല ചെയ്തുവെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി.ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന മകളുടെ ഭര്‍ത്താവിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്.
തമിഴ്‌നാട് തിരുവണ്ണൂര്‍ സ്വദേശി ആസ്മാബിയാണ് മരിച്ചത്. പയ്യടി മേത്തല്‍ ജി.എല്‍.പി. സ്‌കൂളിനു സമീപം സി.പി. ഫ്‌ളാറ്റിലാണ് അസ്മാബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ജോലി കഴിഞ്ഞു രാത്രി വീട്ടില്‍ എത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ആസ്മാബിയുടെ കഴുത്തിലെ മാലയും വളയും മറ്റും മോഷണം പോയ നിലയിലാണ്.