സെൻ്റ് ജോൺസ് : ആരാധകനെ ആക്രമിച്ച ന്യൂഫിൻലൻഡ് ഐസ് ഹോക്കി താരത്തിന് വിലക്ക്. അവലോൺ ഈസ്റ്റ് സീനിയർ ഹോക്കി ലീഗിലെ ക്ലാരൻവിൽ കാരിബസിനൊപ്പം കളിക്കുന്ന ഡിഫൻസ്മാൻ ജസ്റ്റിൻ പെൻഡറാണ് മൂന്ന് മത്സരങ്ങളിൽ സസ്പെൻഷനും ആറ് അരീനകളിലൊന്നിൽ അനിശ്ചിതകാല വിലക്കും നേരിടുന്നത്. ഹാർബർ ഗ്രേസിലെ ഡാനി ക്ലിയറി കമ്മ്യൂണിറ്റി സെൻ്ററിലാണ് സംഭവം.
മോശം പെരുമാറ്റത്തിന്റെ പേരിൽ ജസ്റ്റിൻ പെൻഡറെ മത്സരത്തിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് ടീമിൻ്റെ ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിന് പകരം ഇടനാഴിയിൽ വെച്ച് തന്നെ പരിഹസിച്ച നാലംഗ സംഘവും ജസ്റ്റിൻ പെൻഡറുമായി വാക്കേറ്റം ഉണ്ടായതായി സെക്യൂരിറ്റി വിഡിയോ കാണിക്കുന്നു. തുടർന്ന് ജസ്റ്റിൻ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് നാലു പേരെയും ആക്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അരീനയിൽ ശക്തമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കാരിബസിൻ്റെ ജനറൽ മാനേജരായ ഇവാൻ ഹാപ്ഗുഡ് നിർദ്ദേശിച്ചു.