ഓട്ടവ : നവംബർ 8-ന് നടന്ന ഏറ്റവും പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ (MPNP) വിവിധ വിഭാഗങ്ങൾക്ക് കീഴിൽ 274 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം, സ്കിൽഡ് വർക്കർ ഓവർസീസ്, സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ എന്നീ വിഭവങ്ങളിലെ യോഗ്യതയുള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ MPNP നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളിൽ 33 പേർക്ക് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ളവരായിരുന്നു.
ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം വഴി യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന 188 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. സ്കിൽഡ് വർക്കർ ഓവർസീസ് വിഭാഗത്തിൽ സ്ട്രാറ്റജിക് റിക്രൂട്ട്‌മെൻ്റ് ഇനിഷ്യേറ്റീവിന് കീഴിൽ 45 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. ഉദ്യോഗാർത്ഥികൾക്ക് 709 സ്കോർ ആവശ്യമായിരുന്നു. 672 സ്കോർ ഉള്ള 41 അപേക്ഷകർക്ക് സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീം വഴി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.