പക്ഷാഘാതം ഇപ്പോൾ ആളുകളിൽ കൂടിവരുകയാണ്. സ്ട്രോക്ക് സംഭവിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ്.ശരീരത്തിൽ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഈ ചുവന്ന പഴങ്ങള്‍ സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് രക്തയോട്ടം വര്‍ധിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മെച്ചപ്പെട്ട രക്തയോട്ടത്തിന് ഇത് സഹായിക്കും.
തക്കാളിയിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കും. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
റാസ്ബെറിയിൽ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ഇവ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഒഴിവാക്കും. കൂടാടെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ ഫ്രീ-റാഡിക്കലുകളെ തടയുന്നതിനും സഹായിക്കും.
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മികച്ചതാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്‍റുകള്‍ ശരീരവീക്കം ഒഴിവാക്കാന്‍ സഹായിക്കും.
റെഡ് ബെല്‍ പെപ്പറിൽ വിറ്റാമിന്‍ സി, ആന്‍റി-ഓക്സിഡന്‍റുകള്‍ ശരീരവീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദവും കുറയ്ക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കുന്നു. ഇത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും ഒഴിവാക്കും.