സാസ്കറ്റൂൺ : സാസ്കറ്റൂൺ സിവിൽ തിരഞ്ഞെടുപ്പിന്‍റെ മുൻകൂർ വോട്ടെടുപ്പ് ഇന്ന് അവസാനിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള മേയർ, സിറ്റി കൗൺസിലർമാർ, സ്കൂൾ ബോർഡ് ട്രസ്റ്റികൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
മൊത്തം 46 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. അവരിൽ കാരി ടാരാസോഫ്, സിന്തിയ ബ്ലോക്ക്, മൈക്ക് ഹാർഡർ, ഡോൺ അച്ചിസൺ, ഗോർഡൻ വയൻ്റ് എന്നിവരും ഉൾപ്പെടുന്നു.