നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് തക്കാളി. തക്കാളി സ്ഥിരമായി കറികളിലും സാലഡിലുമെല്ലാം ഉപയോഗിക്കുന്ന ആളുകളാണ് നമ്മള്‍. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറി കൂടിയാണ് തക്കാളി. തക്കാളിയിൽ പൊട്ടാസ്യം, ബി, ഇ തുടങ്ങിയ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ഉണ്ട്.
ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും. സ്‌മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ തക്കാളിയിലുണ്ട്.
തക്കാളി കേടാകാതെ സൂക്ഷിച്ചു വക്കാനാകുന്ന ഒരു വിദ്യയാണ് ഇനി പറയുന്നത്. ഇതിനായി തക്കാളി ആദ്യം കഴുകി നന്നായി വൃത്തിയാക്കുക. ശേഷം ഇത് വട്ടത്തില്‍ മുറിക്കുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് റോള്‍ എടുത്ത് തക്കാളി വരിവരിയായി വയ്ക്കുക. ഇത് മടക്കിയ ശേഷം, അടുത്ത വരി തക്കാളി വയ്ക്കുക. ഇത് മടക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. അവസാനം ഇത് കെട്ടിവയ്ക്കുക. എന്നിട്ട് ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാം.
ഒരു ബോക്‌സിലേയ്ക്ക് ടിഷ്യു പേപ്പർ മടക്കി വെച്ചതിനു ശേഷം അതിലേയ്ക്ക് കുറച്ചു പൊടിയുപ്പ് വിതറിയിടാം. ഞെട്ടിന്റെ ഭാഗം ഉപ്പിൽ മുട്ടിനിൽക്കുന്ന പോലെ വേണം തക്കാളി ബോക്സിൽ വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ തക്കാളി ഫ്രിജിൽ സൂക്ഷിക്കണമെന്നില്ല. മാസങ്ങളോളം കിച്ചൻ കൗണ്ടർടോപ്പിൽ കേടുകൂടാതെയിരിക്കും.
കഴുകി വൃത്തിയാക്കിയ തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടുകൊടുക്കാം. വെള്ളം ഒട്ടും തന്നെയും ചേർക്കാതെ, ഉപ്പ് ചേർത്ത് ഈ തക്കാളി കഷ്ണങ്ങൾ അരച്ചെടുക്കാം. വെള്ളമയം ഒട്ടുമില്ലാതെ ഒരു ഗ്ലാസ് ജാറിലാക്കി ഈ തക്കാളിയുടെ പൾപ്പ് ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യം വരുന്ന സന്ദർഭങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കുകയും ചെയ്യാം.