ഓട്ടവ : നവംബറിലെ ആദ്യ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ (ITA) സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 733 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 812 ആവശ്യമായിരുന്നു.
2025-ലെ കാനഡയുടെ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇന്ന് നടന്നത്. ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രകാരം, അടുത്ത വർഷം 124,680 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെ സ്വാഗതം ചെയ്യാൻ ഐആർസിസി ലക്ഷ്യമിടുന്നു. എക്‌സ്‌പ്രസ് എൻട്രി കാൻഡിഡേറ്റുകൾക്കായി പുതുതായി അവതരിപ്പിച്ച ഇൻ-കാനഡ ഫോക്കസ് ടാർഗെറ്റുകളിലൂടെയോ ഫെഡറൽ ഇക്കണോമിക് പ്രയോറിറ്റീസ് വിഭാഗത്തിലൂടെയോ ഇന്ന് ITA ലഭിച്ചവരെ അടുത്ത വർഷത്തേക്കുള്ള ടാർഗെറ്റുകളിൽ പരിഗണിക്കും.