വിനിപെഗ് : കാബിനറ്റ് പുതുക്കി പണിത് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. മൂന്ന് പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ഇന്നൊവേഷൻ ആൻഡ് ന്യൂ ടെക്നോളജി വകുപ്പ് പുതുതായി സൃഷ്ടിക്കുകയും ചെയ്താണ് പുതിയ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. പുതുമുഖം മൈക്ക് മൊറോസാണ് ഇന്നൊവേഷൻ വകുപ്പിനെ നയിക്കുന്നത്. പ്രവിശ്യയിലെ സാങ്കേതിക വ്യവസായം വളർത്തുകയും സർക്കാർ സേവനങ്ങൾ നവീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതു സേവനങ്ങളുടെ ചുമതലയുള്ള മിൻ്റു സന്ധു, കായികം, സംസ്‌കാരം, പൈതൃകം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി നെല്ലി കെന്നഡി എന്നിവരാണ് 19 അംഗ മന്ത്രിസഭയിലെ മറ്റ് പുതിയ അംഗങ്ങൾ. നിലവിലുള്ള കാബിനറ്റ് അംഗങ്ങളിൽ, പ്രധാന വകുപ്പുകളിലുള്ളവർ മാറ്റമില്ലാതെ തുടരും.