ഓട്ടവ : നവംബറിലെ ആദ്യ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 400 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 547 ആവശ്യമായിരുന്നു. ഈ വർഷം ഇതുവരെയുള്ള സിഇസി നറുക്കെടുപ്പുകളിൽ ഏറ്റവും ഉയർന്ന CRS സ്കോർ ആണിത്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) കട്ട്ഓഫ് സ്‌കോർ ഒക്ടോബർ 22-ലെ മുൻ സിഇസി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 8 പോയിൻ്റ് വർധിച്ചു.
കനേഡിയൻ പ്രവിശ്യകളിലൊന്നിൽ നിന്നുള്ള പ്രവിശ്യാ നോമിനേഷനും 812 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും ഉള്ള എല്ലാ എക്‌സ്‌പ്രസ് എൻട്രി വിഭാഗങ്ങളിൽ നിന്നുമുള്ള 733 ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞ ദിവസം ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ നറുക്കെടുപ്പിൽ ഒക്‌ടോബർ 21-ലെ പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് CRS കട്ട്ഓഫ് സ്‌കോർ 21 പോയിൻ്റ് ഉയർന്നു.