വിനിപെഗ് : തെക്കൻ മാനിറ്റോബയിൽ കനത്ത മൂടൽമഞ്ഞ് പടർന്നതോടെ യാത്ര അപകടകരമാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). ബുധനാഴ്ച രാത്രി നിരവധി കമ്മ്യൂണിറ്റികളിൽ ഉടനീളം മൂടൽമഞ്ഞ് പടർന്നിരുന്നു. ഇതോടെ ഈ പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യമായി കുറഞ്ഞിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ മൂടൽമഞ്ഞ് കുറയുമെന്നും സ്ഥിതി മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. യാത്ര ചെയ്യുമ്പോൾ ദൃശ്യപരത കുറയുകയാണെങ്കിൽ, ലൈറ്റുകൾ ഓണാക്കുകയും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണമെന്ന് ഇസിസിസി നിർദ്ദേശിച്ചു.