ഓട്ടവ : ഡിസംബർ പകുതിയോടെ രാജ്യത്തുടനീളമുള്ള ഏകദേശം 600 താൽക്കാലിക, കരാർ ജീവനക്കാരെ ഒഴിവാക്കുമെന്ന് കാനഡ റവന്യൂ ഏജൻസി. തൊഴിൽ കരാറിൻ്റെ നിബന്ധനകൾക്ക് അനുസൃതമായി ടേം ജീവനക്കാരെ നേരത്തെ തന്നെ “റിലീസ്” ചെയ്യാൻ തീരുമാനിച്ചതായി ഏജൻസി അറിയിച്ചു. ജീവനക്കാർക്ക് നാലാഴ്ചത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്. സിആർഎ പ്രകാരം കരാർ തീയതി ഡിസംബർ 13-ന് അവസാനിക്കും.
കോവിഡ് മഹാമാരിക്കാലത്ത് നിരവധി COVID പ്രോഗ്രാമുകൾ വിതരണം ചെയ്യുന്നതിനായി കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നതായി കാനഡ റവന്യൂ ഏജൻസി പറയുന്നു. എന്നാൽ, ഏജൻസിയുടെ അംഗീകൃത ബജറ്റിനുള്ളിൽ പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടത് അനിവാര്യമായതായി CRA അറിയിച്ചു. ജീവനക്കാരെ ഒഴിവാക്കുന്നതിനെക്കുറിച്ച് കാനഡയിലെ നികുതി ജീവനക്കാരുടെ യൂണിയനെയും പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ഓഫ് കാനഡയെയും വിവരം അറിയിച്ചിട്ടുണ്ടെന്നും കാനഡ റവന്യൂ ഏജൻസി പറയുന്നു.