ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാനൊരുങ്ങി ഇറാൻ. ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയാണ് ഈ കാര്യം വ്യക്തമാക്കിയത്.ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്ന് തലേബി ദരസ്താനി പറഞ്ഞു.
അതേസമയം, ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് ഇറാനിൽ അരങ്ങേറുന്നത്. ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവകലാശാല ക്യാംപസിൽ അടുത്തിടെ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം.