മൺട്രിയോൾ : ശൈത്യകാലത്തിന് മുമ്പ് ഭവനരഹിതർക്ക് അഭയം നൽകുന്നതിന് സ്വകാര്യ താമസ സ്ഥലങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് മൺട്രിയോൾ സിറ്റി കൗൺസിലർമാർ പ്രമേയം അവതരിപ്പിച്ചു. ഭവനരഹിതരുടെ കാര്യത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന ഭവനരഹിതരെ ജീവൻ സംരക്ഷിക്കാൻ മൺട്രിയോൾ സിറ്റി നടപടി സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച കൗൺസിലർമാരിൽ ഒരാളായ ക്രെയ്ഗ് സോവ് പറയുന്നു.
അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഭവനരഹിതരായ ആളുകൾക്ക് ഷെൽട്ടറുകൾ ഒരുക്കുന്നത് ആളുകൾ തണുപ്പിൽ മരിക്കുന്നത് തടയാൻ സഹായിക്കുമെന്ന് കമ്മ്യൂണിറ്റി ഗ്രൂപ്പ് റെസിലിയൻസ് മൺട്രിയോൾ പറയുന്നു. എന്നാൽ, കൂടുതൽ മോഡുലാർ ഹൗസിങ് യൂണിറ്റുകൾ നിർമ്മിക്കുന്നത് പോലുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രശ്നം പരിഹരിക്കാൻ അനുയോജ്യമാണെന്ന് മൺട്രിയോൾ സിറ്റി വക്താവ് അറിയിച്ചു.