ഹാലിഫാക്സ് : നവംബർ 26-ന് നടക്കുന്ന പ്രവിശ്യ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2032 ഓടെ ഭവന ക്ഷാമം പരിഹരിക്കുന്നതിനായി 80,000 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് നോവസ്കോഷ ലിബറൽ ലീഡർ സാക്ക് ചർച്ചിൽ. ലിബറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ ചിലവ് കുറഞ്ഞ വീടുകൾ വേഗത്തിൽ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മോഡുലാർ, ഫാക്‌ടറി നിർമ്മിത ഭവനങ്ങൾ ഉപയോഗിച്ച് പ്രൊവിൻസ് വൈഡ് മുനിസിപ്പൽ സോണിങ് സ്റ്റാൻഡേർഡുകൾ സ്ഥാപിക്കാനും ഭവന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നതായി ചർച്ചിൽ പറയുന്നു. എന്നാൽ, സർക്കാർ ധനസഹായമുള്ള പൊതു ഭവനങ്ങൾ നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് ചർച്ചിൽ വ്യക്തമാക്കി. അതേസമയം 30,000 പുതിയ വാടക വീടുകൾ നിർമ്മിക്കുമെന്ന് എൻഡിപിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.