റെജൈന : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി സാസ്കറ്റൂൺ പൊലീസ് സർവീസ് (എസ്പിഎസ്) അറിയിച്ചു. പ്രൊവിൻഷ്യൽ ഇൻറർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ഐസിഇ) യൂണിറ്റിൻ്റെ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്. മേപ്പിൾ ക്രീക്ക് സ്വദേശി റയാൻ മിൽസ് (38) ആണ് അറസ്റ്റിലായത്.
ഐസിഇ യൂണിറ്റ് മെയ് മാസത്തിൽ ഓൺലൈൻ അന്വേഷണം ആരംഭിച്ചതായി എസ്പിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നവംബർ 13-ന്, സംഘം മേപ്പിൾ ക്രീക്കിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതിന് നവംബർ 14-ന് റയാൻ മിൽസിനെ അറസ്റ്റ് ചെയ്തു. ആർസിഎംപി, എസ്പിഎസ്, റെജൈന പൊലീസ് സർവീസ്, പ്രിൻസ് ആൽബർട്ട് പൊലീസ് സർവീസ് എന്നിവയിൽ നിന്നുള്ള അന്വേഷകർ അടങ്ങുന്നതാണ് ഐസിഇ യൂണിറ്റ്.