കാൽഗറി : വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും പുതിയ അവസരങ്ങൾ തുറന്ന് കാനഡ-യുഎസ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുമെന്ന് കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റ് (WS) പ്രഖ്യാപിച്ചു.
കാൽഗറി (YYC) ഹബ്ബിൽ നിന്ന് വെസ്റ്റ്‌ജെറ്റ് 2025 ജൂൺ 9 മുതൽ ഒരു തവണയും ജൂൺ 29 മുതൽ ആഴ്ചയിൽ രണ്ടുതവണയും റാലി/ദുർഹം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തും. കൂടാതെ അലാസ്കൻ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തി ആങ്കറേജിലേക്കും (എഎൻസി) വെസ്റ്റ്‌ജെറ്റ് സർവീസ് ആരംഭിക്കും. എഡ്മിന്‍റൻ ഇൻ്റർനാഷണൽ എയർപോർട്ട് (YEG) മെയ് 15 മുതൽ സാൾട്ട് ലേക്ക് സിറ്റിയിലേക്ക് അഞ്ച് പ്രതിവാര ഫ്ലൈറ്റുകളും ആരംഭിക്കും. ഒപ്പം വൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ബോസ്റ്റണിലേക്കുള്ള ഒരു പുതിയ സർവീസ് (BOS) ജൂൺ 9-ന് ആരംഭിക്കാനും തയ്യാറെടുക്കുകയാണ് വെസ്റ്റ്‌ജെറ്റ്. തിരക്കേറിയ സമയങ്ങളിൽ ദിവസേന ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വെസ്റ്റ്‌ജെറ്റ് പറയുന്നു. കൂടാതെ, ബ്രിട്ടീഷ് കൊളംബിയ നിവാസികൾക്ക് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിലേക്ക് നേരിട്ട് പ്രവേശനം നൽകിക്കൊണ്ട് ജൂൺ 14 മുതൽ വൻകൂവറിൽ നിന്നും ടാമ്പയിലേക്ക് (ടിപിഎ) പ്രതിവാര സർവീസും ആരംഭിക്കുമെന്നും കാൽഗറി ആസ്ഥാനമായ വെസ്റ്റ്‌ജെറ്റ് അറിയിച്ചു.