ഡാലസ് : ടെക്സസിലെ ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിൽ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയാറെടുക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവെപ്പുണ്ടായി. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ബോയിങ് 737-800 മാക്സ് വിമാനത്തിന്റെ കോക്ക്പിറ്റിന് സമീപമാണ് ബുള്ളറ്റ് പതിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ ആഴ്ച ആദ്യം, ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ പ്രധാന വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾക്ക് നേരെയും വെടിവയ്പ്പുണ്ടായി.