നൈജീരിയ അതിൻ്റെ രണ്ടാമത്തെ ഉയർന്ന ദേശീയ അവാർഡ് – ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ – പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകി. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയായി മാറിയിരിക്കയാണ് ഇന്ത്യൻ പ്രധാനമന്ത്രി.
“നൈജീരിയയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ’ അവാർഡ് ഞാൻ വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇന്ത്യയുടെയും നൈജീരിയയുടെയും സൗഹൃദത്തിനും സമർപ്പിക്കുകയും ചെയ്യുന്നു.” നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൽ നിന്ന് അവാർഡ് സ്വീകരിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു