റിയോ ഡി ജനീറോ: ഇന്ന് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂ എസ് പ്രസിഡന്റ് ജോബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും.
റഷ്യയുടെ മേല്‍ ആക്രമണംനടത്താന്‍ യൂ എസ് വിതരണം ചെയ്യുന്ന ലോംഗ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കാന്‍ ബൈഡന്‍ യുക്രൈയ്‌നെ അധികാരപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ യാണ് ട്രൂഡോ-ബൈഡന്‍ കൂടിക്കാഴ്ച്ച.
ജാപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം എന്നിവരുമായി ട്രൂഡോ ഇന്ന് കൂടിക്കാഴ്ച നടത്തും.
ചൈനയുടെ ചില വ്യാപാര സമ്പ്രദായങ്ങളെ ചെറുക്കാന്‍ യുഎസ് ശ്രമിക്കുന്ന സമയത്ത് മെക്‌സിക്കോയില്‍ ഉയര്‍ന്ന തോതിലുള്ള ചൈനീസ് നിക്ഷേപത്തെക്കുറിച്ച് ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരുമായും ട്രൂഡോ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.