ഹാലിഫാക്സ് : പ്രവിശ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹാലിഫാക്സ് ചേംബർ ഓഫ് കൊമേഴ്സ് നടത്തുന്ന ചർച്ചയിൽ നോവസ്കോഷയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന പരിപാടിയിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ടിം ഹൂസ്റ്റൺ, എൻഡിപി ലീഡർ ക്ലോഡിയ ചെൻഡർ, ലിബറൽ പാർട്ടി ലീഡർ സാക്ക് ചർച്ചിൽ എന്നിവർ ബിസിനസ്സ് കമ്മ്യൂണിറ്റി അംഗങ്ങളുമായി സംസാരിക്കും. ചേംബറിൻ്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഇഫിയാനി എമേസിഹ് ആണ് ചർച്ച നിയന്ത്രിക്കുന്നത്. മൂന്ന് പാർട്ടി നേതാക്കൾക്കും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചും പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും പരിപാടിയിൽ സംസാരിക്കും.
തുടർന്ന് എൻഡിപി ലീഡർ ക്ലോഡിയ ചെൻഡർ പ്രവിശ്യയിലെ യാത്രാനിരക്കുകളെ കുറിച്ച് ഒരു പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൈകിട്ട് ഭവന വിതരണത്തെക്കുറിച്ചും ഉയർന്ന ജീവിത ചെലവിനെക്കുറിച്ചും ലിബറലുകൾ ടൗൺ ഹാളിൽ വെർച്വൽ മീറ്റിങ് നടത്തും. അതേസമയം പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ഹാലിഫാക്സ് മേഖലയിൽ പ്രചാരണം നടത്തും.