മൺട്രിയോൾ: ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം വർദ്ധപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കെബെക്ക് .പ്രവിശ്യയിലെ പ്രത്യുൽപാദന അവകാശങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കാൻ സഹായിക്കും. ആഗോളതലത്തിൽ സ്ത്രീകളുടെ അവകാശങ്ങളുടെ പ്രാധാന്യം കുറയുന്ന കാലത്ത് ഈ നീക്കം നിർണായകമാണെന്ന് കെബെക്കിലെ സ്ത്രീകളുടെ പദവി കൈകാര്യം ചെയുന്ന മന്ത്രി മാർട്ടിൻ ബിറോൺ പറഞ്ഞു.
നിലവിൽ മൺട്രിയോളിന് പുറത്ത് താമസിക്കുന്നവർക്ക് ഗർഭച്ഛിദ്രത്തിനായി അഞ്ചാഴ്‌ച്ച വരെ കാത്തിരിക്കണം. എന്നാൽ, മെച്ചപ്പെട്ട മരുന്നുകളുടെ ഉപയോഗം മൂലം ഗർഭച്ഛിദ്രത്തിനുള്ള കാലതാമസം ലഘൂകരിക്കാൻ സാധിക്കും. 2022 ൽ കെബെക്കിൽ ഗർഭഛിദ്ര ഗുളികകൾ കഴിച്ച് 17 ശതമാനം മാത്രമാണ് ഫലപ്രദമായത്. അതേസമയം, ഒന്റാരിയോയിൽ 32 ശതമാനവും, യു എസിൽ 53 ശതമാനവും, ഫ്രാൻസിൽ 72 ശതമാനവും ആണ് റിപ്പോർട്ട് ചെയ്തത്.