കാലിഫോര്‍ണിയ: മേഷണക്കേസിലെ പ്രതിയുടെ തലയില്‍ പൊലീസ് നായ കടിച്ച സംഭവത്തിലാണ് കേസ് തീര്‍പ്പാക്കാന്‍ 967,000 ഡോളര്‍ നല്‍കാമെന്ന് കാലിഫോര്‍ണിയ സിറ്റി. മേക്കപ്പ് സ്റ്റോറില്‍ മോഷണം നടത്തിയ താല്മിക ബേറ്റ്സ് എന്ന യുവതിയെയാണ് അറസ്റ്റിനിടെ പൊലീസിന്റെ കെ-9 നായ കടിച്ചത്.
കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബേറ്റ്സിന്റെ തലക്കാണ് കടിയേറ്റത്. ഇതേ തുടര്‍ന്ന് ഇവരുടെ തലക്ക് 200ല്‍ അധികം തുന്നലും ചികിത്സയും ആവശ്യമായിരുന്നു. കൂടാതെ മസ്തിഷ്കാഘാതവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡറും ഉണ്ടായതായി ബേറ്റ്സിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യവഹാര ചിലവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഒത്തു തീര്പ്പെന്ന ആശയം മുന്നോട്ട് വെച്ചതെന്ന് ബ്രെന്റ്വുഡ് പൊലീസ് മേധാവി തിമോത്തി ബെര്‍ബര്‍ട്ട് പറഞ്ഞു.തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരമായി അനുവദിച്ച തുക സേന അംഗീകരിച്ചത്.