ഓട്ടവ : ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 400 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 539 ആവശ്യമായിരുന്നു.
നവംബർ 18-ന് 174 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിനെ തുടർന്നാണ് ഇന്നത്തെ നറുക്കെടുപ്പ്. തുടർച്ചയായി രണ്ടാം ആഴ്ചയാണ് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് നടക്കുന്നത്. നവംബർ 18-ന് 174 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിനെ തുടർന്നാണ് ഇന്നത്തെ നറുക്കെടുപ്പ്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) പ്രോഗ്രാമിലെ ഉദ്യോഗാർത്ഥികൾക്കും PNP ഉദ്യോഗാർത്ഥികൾക്കും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കും കഴിഞ്ഞ ആഴ്‌ച മൊത്തം 1,933 ITAകൾ നൽകിയിരുന്നു.