ലോക പ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയിൽ പറഞ്ഞു. ‘‘വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ ആർ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം.’’ – വന്ദനാ ഷാ പറഞ്ഞു. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിന് എ ആർ റഹ്മാൻ തയ്യാറായിട്ടില്ല.
1995ലാണ് എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. പ്രശസ്ത മലയാളി നടന് റഹ്മാന്റെ സഹോദരി കൂടിയാണ് എ ആര് റഹ്മാന്റെ ഭാര്യ എന്ന കൗതുകം കൂടിയുണ്ട്. മലയാളി സംഗീതജ്ഞൻ ആര് കെ ശേഖറിന്റെ മകനാണ് എ ആര് റഹ്മാന്. മലയാളത്തില്‍ ഉള്‍പ്പെടെ ലോക പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള പ്രതിഭയായ റഹ്മാന് സംഗീതത്തിനുള്ള ഓസ്കാറും കരസ്ഥമാക്കിയിട്ടുണ്ട്.