സാസ്കറ്റൂൺ : ഒരു വർഷമായി കരാർ ഇല്ലാതെ ജോലി ചെയ്യുന്ന സാസ്കറ്റൂൺ സിറ്റി ലൈബ്രറി ജീവനക്കാർ ഇന്ന് രാവിലെ മുതൽ രണ്ടാം ഏകദിന പണിമുടക്ക് ആരംഭിക്കും. സിറ്റി ലൈബ്രറി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPE 2669, നവംബർ 12-ന് ആദ്യത്തെ പണിമുടക്ക് നടത്തിയിരുന്നു.
ജോലിസ്ഥലത്തെ സുരക്ഷാ ആശങ്കയും വർധിച്ചു വരുന്ന ജീവിതച്ചെലവും പരിഹരിക്കാൻ പുതിയ കരാർ ആവിശ്യമാണെന്ന് യൂണിയൻ പറയുന്നു. അതേസമയം പണിമുടക്കിന് രണ്ട് ദിവസം മുമ്പ് ജീവനക്കാർക്ക് പുതിയ ഓഫർ നൽകിയതായി സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി (എസ്പിഎൽ) സിഇഒ കാരൾ ഷെപ്സ്റ്റോൺ അറിയിച്ചു. എന്നാൽ, യൂണിയൻ പുതിയ ഓഫറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.