കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. അതേ സമയം വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നത്്. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.വയനാട്ടിലെ ലക്കിടിയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. മുണ്ടക്കൈയിലെ ജനങ്ങള്‍ക്ക് നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരാനുകൂലികള്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തെ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിക്ഷേധം ശക്തമാണ്. എസ് ബി ആര്‍ എഫ് തുക കേരളത്തിന് മുഴുവനായി അനുവധിച്ച തുകയാണ് വയനാടിന് മാത്രമായി ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് അനുവധിക്കാത്തതാണ് പ്രതിക്ഷേധത്തിന് കാരണം. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൂരല്‍ മല ദുരന്തബാധിതരുടെ ആക്ഷന്‍ കമ്മിറ്റികളില്‍ ഒറു ആക്ഷന്‍ കമ്മിറ്റി ഹര്‍ത്താലില്‍ നിന്ന് വിട്ടു നില്‍ക്കുന്നു ജനശബ്ദം എന്ന ആക്ഷന്‍ കമ്മിറ്റിയാണ് പിന്‍തുണ പ്രഖ്യാപിക്കാത്തത്.അതേസമയം ജന വിരുദ്ധ ഹര്‍ത്താലാണ് നടത്തുന്നതെന്നാണ് ബി ജെ പി പറയുന്നത്ത്. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട് വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്നും പൊലീസ് സംരക്ഷണയിലാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്.
mohandas