കാലിഫോര്‍ണിയ:വടക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ ബോംബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഇതേ തുടര്‍ന്നുണ്ടായ കനത്ത പേമാരിയില്‍ വ്യപക നാശനഷ്ടം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വടക്കു പടിഞ്ഞാറന്‍ അമേരിക്കയിലാണ് ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചത്.ഇത് പ്രദേശത്തുടനീളം വ്യാപകമായ വൈദ്യുതി തടസ്സത്തിനും മരങ്ങള്‍കടപുഴകി വീഴുന്നതിനും കാരണമായി.
ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ അതിശക്തമായ മഴയുടെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തീവ്രത ഉയര്‍ന്നതിനാല്‍ ഇതിനെ ബോംബ് സൈക്ലോണ്‍ എന്നാണ് ഈ പ്രതിഭാസത്തിന് പേരിട്ടിരിക്കുന്നത്.
ദേശീയ കാലാവസ്ഥാ നിരീക്ഷകനായ റിച്ചാര്‍ഡ് ബാന്‍ പറയുന്നത് പോര്‍ട്ട്ലാന്‍ഡിലെ ഒറിഗോണിനും വടക്കന്‍ സാന്‍ ഫ്രാന്‍സിസ്‌കോ പ്രദേശത്തിനും ഇടയിലാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ശൈത്യകാല കൊടുങ്കാറ്റും ഉണ്ടാകുമെന്നുംഅദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സിയാറ്റിലിനടുത്തും ഒറിഗോണ്‍ തീരത്തും 75 mph വേഗതയില്‍ ചുഴലിക്കാറ്റ് വീശുമെന്നും കൂടാതെ വ്യാപകമായ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്് നല്‍കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ, പടിഞ്ഞാറന്‍ വാഷിംഗ്ടണില്‍ ഏകദേശം 94,000 ഉപഭോക്താക്കള്‍ക്കും ഒറിഗണില്‍ 12,000 ഉപഭോക്താക്കള്‍ക്കും വൈദ്യുതി തടസ്സം നേരിട്ടു. നാഷണല്‍ വെതര്‍ സര്‍വീസ് ക്രിസ്റ്റല്‍ മൗണ്ടനില്‍ 68 mph വേഗതയിലും എഡിസ് ഹുക്കില്‍ 53 mph വേഗതയിലും കാറ്റ് രേഖപ്പെടുത്തി.തെക്കുപടിഞ്ഞാറന്‍ ഒറിഗണില്‍ വെള്ളിയാഴ്ച രാവിലെ വരെ 10 മുതല്‍ 18 സെന്റീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളില്‍ 25 സെന്റീമീറ്റര്‍ വരെ ലഭിച്ചേക്കാം.