ഫ്രെഡറിക്ടൺ : അറ്റകുറ്റപ്പണിക്കിടെ പ്രധാന ജലവിതരണപൈപ്പ് തകരാറിലായതോടെ ന്യൂബ്രൺസ് വിക് സസെക്സിൽ വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് നിർദ്ദേശം. വാർഡ് ഒന്നിലെ താമസക്കാരും വ്യാപാരസ്ഥാപനങ്ങളിലും (മുൻ ടൗൺ ഓഫ് സസെക്സ് പരിധി) തിളപ്പിച്ച് വെള്ളം ഉപയോഗിക്കണമെന്ന് സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം വാർഡ് രണ്ടിൽ ഉള്ളവരെ (മുൻ വില്ലേജ് ഓഫ് സസെക്സ് കോർണർ പരിധി) ബാധിക്കില്ല. ജലവിതരണം പുനഃസ്ഥാപിച്ചാൽ കുടിവെള്ളം മലിനമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമാണ് ഇതെന്നും സിറ്റി അധികൃതർ അറിയിച്ചു.
ആരോഗ്യം സംരക്ഷിക്കാൻ, കുടിക്കാനും പാചകം ചെയ്യാനും ഐസ് ഉണ്ടാക്കാനും പല്ല് തേയ്ക്കാനും കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാനും ഉള്ള എല്ലാ വെള്ളവും തിളപ്പിക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വെള്ളം തിളപ്പിക്കുക. പകരമായി, ഈ ആവശ്യങ്ങൾക്ക് നിങ്ങൾക്ക് കുപ്പിവെള്ളം ഉപയോഗിക്കാം. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും.