കീവ് : ശക്തമായ വ്യോമാക്രമണം ഉണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കാനഡ യുക്രെയ്‌നിലെ എംബസി അടച്ചു. എംബസിയിൽ നിന്നുള്ള വ്യക്തിഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. എയർ അലേർട്ട് കേട്ടാൽ സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകരുതലെന്ന നിലയിൽ സ്പാനിഷ്, ഇറ്റാലിയൻ, ഗ്രീക്ക് എംബസികളും അടച്ചുപൂട്ടി. ചൊവ്വാഴ്ച യുദ്ധം അതിൻ്റെ 1,000 ദിനങ്ങൾ പിന്നിട്ടപ്പോൾ പുതിയ സംഘർഷങ്ങൾ ഉയർന്നുവന്നിരിക്കുന്നു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ റഷ്യയിലേക്ക് ആക്രമണം നടത്താൻ അമേരിക്കൻ വിതരണം ചെയ്ത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ ഉക്രെയ്‌നിന് പരസ്യമായി അധികാരം നൽകിയിരുന്നു.