ഓട്ടവ : സാൽമൊണെല്ല മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഒൻ്റാരിയോയിൽ Nutworks വിറ്റ അസംസ്കൃത പിസ്ത തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) അറിയിച്ചു. ഉൽപന്നങ്ങൾ എവിടെയാണ് വിറ്റഴിച്ചതെന്ന് പ്രത്യേകം പറയാനാകില്ലെങ്കിലും ഒൻ്റാരിയോയിലുടനീളം അവ വിതരണം ചെയ്തതെന്ന് സിഎഫ്ഐഎ പറയുന്നു.
150 ഗ്രാം പാക്കേജുകളിലായി വിറ്റ പിസ്ത വാങ്ങിയവർ ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് ഏജൻസി അഭ്യർത്ഥിച്ചു. എന്നാൽ, ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, CFIA പറഞ്ഞു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ വേണം,” ഏജൻസി നിർദ്ദേശിച്ചു.