ഓട്ടവ : ജൂലൈയ്ക്ക് ശേഷം ആദ്യത്തെ ഹെൽത്ത് കെയർ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ആരോഗ്യ സംരക്ഷണ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള സെലക്ഷൻ ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 463 ആവശ്യമായിരുന്നെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.
ഇന്നത്തെ നറുക്കെടുപ്പ് ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ നറുക്കെടുപ്പാണ്. നവംബർ 19-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പും നവംബർ 18-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പും നടന്നു. തുടർച്ചയായി രണ്ടാം ആഴ്ചയാണ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച നടന്ന നറുക്കെടുപ്പുകളിലൂടെ CEC പ്രോഗ്രാമിലെ ഉദ്യോഗാർത്ഥികൾക്കും PNP ഉദ്യോഗാർത്ഥികൾക്കും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കും മൊത്തം 1,933 ITAകൾ നൽകിയിരുന്നു.