ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്ന് രാത്രിയും വ്യാഴാഴ്ചയും കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മഴ വാരാന്ത്യം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ ഏജൻസി പ്രവചിക്കുന്നു.
ഇന്ന് പകൽ മേഘാവൃതമായിരിക്കും. തുടർച്ചയായ നാലാം ദിവസവും നഗരത്തിലെ ഉയർന്ന താപനില 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം മഴ തുടങ്ങും. തുടർന്ന് താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. വ്യാഴാഴ്ച 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. താപനില 6 ഡിഗ്രി സെൽഷ്യസ്. വെള്ളിയാഴ്ചയും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും പെട്ടെന്നുള്ള മഴയ്ക്ക് സാധ്യത ഉണ്ടെന്നും എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു. ശനിയാഴ്ച മേഘാവൃതമായിരിക്കും, 60% മഴയോ ചാറ്റൽമഴയോ ഉണ്ടാകാൻ സാധ്യതയുണ്ട്.