റെജൈന : പ്രവിശ്യയിൽ ആദ്യ മഞ്ഞുവീഴ്ച്ചയ്ക്ക് ഒപ്പം അപകടങ്ങളും വർധിച്ചതായി സസ്കാച്വാൻ ആർസിഎംപി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കും ഇടയിൽ പ്രവിശ്യയിലുടനീളം 44 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി RCMP അറിയിച്ചു. അപകടങ്ങളെ തുടർന്ന് സാസ്കറ്റൂൻ്റെ വടക്കുപടിഞ്ഞാറുള്ള ബീം റോഡിലെ ഹൈവേ 11-ൻ്റെ വടക്കുഭാഗത്തുള്ള പാതകളും ഹൈവേ 16-ൻ്റെ തെക്കോട്ട് പാതകളും അടച്ചതായി ആർസിഎംപി പറഞ്ഞു.
നവംബർ 19-ന് പുലർച്ചെ പന്ത്രണ്ടിനും രാവിലെ എട്ടിനും ഇടയിൽ പതിനാല് വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പല അപകടങ്ങളും മഞ്ഞുവീഴ്ചയെ തുടർന്നുള്ള മോശം റോഡുകളുടെ അവസ്ഥ കാരണമാണ്. ആ സംഭവങ്ങളിൽ വന്യജീവികൾ (മാൻ) ഉൾപ്പെട്ട രണ്ട് അപകടങ്ങൾ, ഗെർൻസിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടം എന്നിവ ഉൾപ്പെടുന്നു. അപകടങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.