ഓട്ടവ : ആരോഗ്യ പ്രശനങ്ങളെ തുടർന്ന് കനേഡിയൻ ഗായിക സാറ മക്ലാക്ളൻ തന്റെ സ്റ്റുഡിയോ ആൽബത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന “ഫംബ്ലിംഗ് ടുവേർഡ് എക്സ്റ്റസി” ടൂർ റദ്ദാക്കി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മക്ലാക്ളൻ ഇക്കാര്യം അറിയിച്ചത്. തൻ്റെ ശബ്ദം പ്രതീക്ഷിച്ചതുപോലെ വീണ്ടെടുക്കാനായില്ലെന്നും, പൂർണ്ണമായി സുഖം പ്രാപിക്കാനും വോക്കൽ കോഡിന് കേടുപാടുകൾ സംഭാവിക്കാതിരിക്കാനും വിശ്രമം ആവശ്യമാണെന്നും സാറ മക്ലാക്ളൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
നവംബർ ഒന്നിന് ഒൻ്റാരിയോയിലെ രാമയിൽ പര്യടനം ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ഒക്ടോബറിൽ തൻ്റെ ഷോകൾ മാറ്റിവയ്ക്കുന്നതായി സാറ അറിയിച്ചു.
30 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ “ഫംബ്ലിംഗ് ടുവേർഡ് എക്സ്റ്റസി” എന്ന റെക്കോർഡാണ് കാനഡയിൽ നേരത്തെ തന്നെ പ്രശസ്തയായ മക്ലാക്ളനെ അമേരിക്ക ഉൾപ്പെടെ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ പ്രശസ്തമാക്കിയത്.