രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയില്‍ ന്യൂനപക്ഷ ഓഹരികള്‍ മാത്രമാണ് വില്‍ക്കുക എന്നാണ് വിവരം.
സെബിയുടെ നിയന്ത്രണ ചട്ടം പാലിക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് വിവരം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ 25 ശതമാനം പൊതു ഓഹരിയായിരിക്കണമെന്നാണ് സെബിയുടെ ചട്ടം. നിലവില്‍ സെന്‍ട്രല്‍ ബാങ്കിലെ 93 ഉം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ 96.4 ഉം പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കിന്റെ 98.3 ഉം യൂകോ ബാങ്കിന്റെ 95.4 ഉം ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റേതാണ്.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി പഞ്ചാബ് നാഷണല്‍ ബാങ്ക് സെപ്തംബറില്‍ 5000 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്ര 3500 കോടിയും സമാഹരിച്ചിരുന്നു. അതേസമയം ഓഫര്‍ ഫോര്‍ സെയില്‍ വഴിയാവും പുതിയ ഓഹരി വില്‍പ്പനയെന്നാണ് കരുതുന്നത്.