കാൽഗറി: പുതിയ വാഹന ഇൻഷുറൻസ് സിസ്റ്റം ആൽബർട്ട സർക്കാർ ഇന്ന് അവതരിപ്പിക്കും. പ്രീമിയർ ഡാനിയേൽ സ്മിത്ത്, മന്ത്രിമാരായ നേറ്റ് ഹോർണർ, നഥാൻ ന്യൂഡോർഫ് എന്നിവർ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. ഇൻഷുറൻസ് പ്രീമിയത്തിന്‍റെ 3.7% നിരക്ക് പരിധി നീക്കം ചെയ്യാനും പുതിയ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്താനും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ മാറ്റങ്ങൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാഹന ഇൻഷുറൻസ് മാറ്റങ്ങളെക്കുറിച്ചുള്ള കൺസൾട്ടേഷനുകളെയും പഠനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ പ്രവിശ്യ ഇന്ന് പുറത്തിറക്കും. കാനഡയിൽ ഏറ്റവും ഉയർന്ന കാർ ഇൻഷുറൻസ് നിരക്ക് ആൽബർട്ടയിലാണ്.
എന്നാൽ നിരക്ക് പരിധി പ്രകാരം ലാഭമില്ലാത്തതിനാൽ പ്രവിശ്യയിലെ ചില ഇൻഷുറൻസ് കമ്പനികൾ പൂർണമായും പിന്മാറി. വാഹന ഇൻഷുറൻസ് മാറ്റങ്ങൾ കൂടുതൽ താങ്ങാനാകുന്നതാണെന്ന് ധനമന്ത്രി ഹോർണർ പറഞ്ഞു. എന്നാൽ എൻഡിപി ലീഡർ റേച്ചൽ നോട്ട്ലി, നഹീദ് നെൻഷിയല്ല എന്നിവർ ആൽബർട്ടയിൽ ഒരു പൊതു വാഹന ഇൻഷുറൻസ് സംവിധാനം വേണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. നിലവിലുള്ള വാഹന ഇൻഷുറൻസ് ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലേതിന് സമാനമാണ്.