ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഒരു വർഷമായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യരാശിക്ക് എതിരായ അതിക്രമങ്ങളിലും പങ്കാളിയായതിനാലാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
ഗാസയിലെ പൗരൻമാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നത് തടഞ്ഞതിലൂടെ അവിടുത്തെ ജനജീവിതം ദുരിതപൂർണമാക്കുകയും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായെന്നും കോടതി ആരോപിച്ചു.