ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവശ്യ വസ്തുക്കളുടെ താല്ക്കാലിക ജി എസ് ടി ബ്രേക്ക് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാനേഡിയന്‍ എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ്. ചരക്ക് സേവന നികുതി ശാശ്വതമായി പിന്‍വലിക്കണമെന്ന ആവശ്യങ്ങളോടുള്ള പ്രതികരണമായാണ് ജഗ്മീത് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താല്‍ക്കാലിക ജി എസ് ടി ബ്രേക്ക് കാനഡയിലെ ജനങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കുള്ള ശാശ്വതമായ പരിഹാരമല്ലെന്നും ചില തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളില്‍ മത്രം താല്‍ക്കാലിക നികുതി ഇളവ് അനുവദിക്കുന്നത് ജനങ്ങളെ നിരാശപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് അടിയന്തര നടപടികളുണ്ടായാല്‍ അതിനെ എന്‍ഡിപി അനുകൂലിക്കുമെന്നും സിംഗ് വ്യക്തമാക്കി. വീടുകളിലെ താപനില ക്രമീകരിക്കുന്നതിനും, ഹോട്ടല്‍, റസ്റ്റ്‌റന്റ് ഭക്ഷണം, ഇന്റര്‍നെറ്റ്, മൊബൈല്‍ ബില്ലുകള്‍, ഡയപ്പറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയുടെ ജി എസ് ടി നീക്കം ചെയ്യുമെന്ന് എന്‍ഡിപി കഴിഞ്ഞയാഴ്ച്ച വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങളെ സഹായിക്കുന്നതിനായി നികുതിയിനത്തില്‍ മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രധാനമന്ത്രി ട്രൂഡോ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച്ച രാവിലെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനൊപ്പം പ്രധാന മന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
കാനഡയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന നടപടിക്ക് ഡെമോക്രാറ്റുകള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും സിംഗ് പറഞ്ഞു. ജനങ്ങള്‍ക്ക് നികുയിന്മേലുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന ആശങ്കകള്‍ ഉയരുന്ന സാചര്യത്തില്‍ ഇത് പരിഹരിക്കുന്നതിനായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ad bineesh