ന്യൂയോർക്ക് : കാനഡയിലെ യുഎസ് അംബാസഡറായി മുൻ നയതന്ത്രജ്ഞനും യുഎസ് കോൺഗ്രസ് അംഗവുമായ പീറ്റ് ഹോക്സ്ട്രയെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. മുസ്ലീം വിരുദ്ധ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ വിവാദ നായകനായ പീറ്റ് ഹോക്സ്ട്ര 2004 മുതൽ 2007 വരെ ഹൗസ് ഇൻ്റലിജൻസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
2018 മുതൽ 2021 വരെ നെതർലാൻഡ്സിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച ഹോക്സ്ട്ര, മുമ്പ് 1993 മുതൽ 2011 വരെ മിഷിഗണിലെ 2nd കോൺഗ്രസ് ഡിസ്ട്രിക്റ്റിൻ്റെ യുഎസ് പ്രതിനിധിയായിരുന്നു. 2012-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിലേക്കുള്ള റിപ്പബ്ലിക്കൻ നോമിനി കൂടിയായിരുന്നു ഹോക്സ്ട്ര , പൊതു തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഡെബി സ്റ്റാബെനോവിനോട് പരാജയപ്പെട്ടു. 2024 ജനുവരി 20-ന്, മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാനായി ഹോക്സ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.