റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വർധിച്ചതിന് പിന്നാലെ നാല് രാജ്യങ്ങൾ യുക്രൈനിലെ അവരുടെ എംബസികൾ അടച്ചു. ആദ്യം അടച്ചത് യുഎസ് എംബസി ആയിരുന്നു. പിന്നാലെ, ഇറ്റലി, ഗ്രീസ്, സ്പെയിൻ എന്നീ രാജ്യങ്ങളും യുക്രൈൻ തലസ്ഥാനമായ കീവിലുള്ള അവരുടെ സ്ഥാനപതി കാര്യാലയങ്ങൾ അടച്ചു.
ഇതിനു തൊട്ടു പിറകെ 3 നോർഡിക് രാജ്യങ്ങൾ അവരുടെ രാജ്യങ്ങളിൽ യുദ്ധ മുന്നറിയിപ്പ് നൽകി. നോർവേ, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് അവശ്യ സാധനങ്ങൾ സംഭരിക്കാനും യുദ്ധത്തിന് സൈനികരെ സജ്ജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ അതിർത്തികൾ റഷ്യയോടും യുക്രൈനോടും ചേർന്നാണ്. യുക്രൈനിൽ ആണവ ആക്രമണമുണ്ടായാൽ ഈ രാജ്യങ്ങളെ ബാധിച്ചേക്കാം. യുദ്ധത്തെക്കുറിച്ച് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ നോർവേ വിതരണം ചെയ്തു.
52 ലക്ഷത്തിലധികം പൗരന്മാർക്ക് സ്വീഡനും ലഘുലേഖകൾ അയച്ചിട്ടുണ്ട്. ആണവയുദ്ധസമയത്ത് റേഡിയേഷനിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന അയോഡിൻ ഗുളികകൾ സൂക്ഷിക്കാൻ സ്വീഡൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.