ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്നും നാളെയും 30 മുതൽ 50 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ. ഇന്ന് പകൽ 10 മുതൽ 15 മില്ലിമീറ്റർ വരെയും രാത്രി 15 മുതൽ 25 മില്ലിമീറ്റർ വരെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. വെള്ളിയാഴ്ച 5 മുതൽ 10 മില്ലിമീറ്റർ വരെ മഴ ആയിരിക്കും ലഭിക്കുക.
ഇന്ന് പകൽ മുഴുവൻ മഴ പ്രതീക്ഷിക്കാം. ഇന്ന് പകൽ 6 ഡിഗ്രി സെൽഷ്യസായിരിക്കും ഉയർന്ന താപനില. രാത്രിയും മഴ തുടരുകയും താപനില 4 ഡിഗ്രി സെൽഷ്യസായി കുറയും. വെള്ളിയാഴ്ച രാത്രി മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ശനിയാഴ്ച മേഘാവൃതമായിരിക്കും, മഴയ്ക്ക് 40 ശതമാനം സാധ്യതയുണ്ട്. ഉയർന്ന താപനില 7 ഡിഗ്രി സെൽഷ്യസ്. ഞായറാഴ്ച താപനില രണ്ട് ഡിഗ്രി സെൽഷ്യസായി കുറയും. തിങ്കളാഴ്‌ച മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ട്. വർഷത്തിലെ ഈ സമയത്തെ സാധാരണ താപനില ഉയർന്നത് 3 ഡിഗ്രി സെൽഷ്യസും താഴ്ന്നത് മൈനസ് 4 ഡിഗ്രി സെൽഷ്യസുമാണ്.