മോസ്കോ: യുകെയെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുകെയേയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിൻ അറിയിച്ചിരിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ യുദ്ധം വ്യാപിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങളെ യുകെ അപലപിച്ചു. കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന.
യുക്രെയ്ന് ആയുധങ്ങൾ നൽകിയ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകുകയാണെന്നും പുടിൻ പറഞ്ഞു.
പുടിന്റെ പ്രസ്താവനക്ക് പിന്നാലെ ആയിരക്കണക്കിന് കിലോ മീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ആദ്യമായാണ് പുടിൻ പ്രയോഗിക്കുന്നതെന്ന പ്രസ്താവനയുമായി യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ വക്താവ് രംഗത്തെത്തി.