കൊളംബോ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാഷനൽ പീപ്പിൾസ് പവർ സഖ്യം നേടിയ ഉജ്ജ്വല വിജയത്തിലും ആഡംബരങ്ങളില്ലാതെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിനെ അഭിസംബോധന ചെയ്തു. വാഹനവ്യൂഹത്തിന്റെയും ആഘോഷങ്ങളുടെയും അകമ്പടിയില്ലാതെയാണ് അദ്ദേഹം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. നിയമ വാഴ്ച്ച ഉറപ്പു വരുത്തുമെന്നും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു.
കൂടാതെ, രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പദ്ധതി തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സഹായം ഉടനെ ലഭ്യമാകുമെന്നു പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.അശോക രൺവാലയെ സ്പീക്കറായും റിസ്‌വി സാലിഹിനെ ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു.