ടൊറൻ്റോ: കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും മരണനിരക്ക് കുറയ്ക്കാൻ ഹെവി-ഡ്യൂട്ടി വാഹനങ്ങളിൽ സൈഡ് ഗാർഡുകൾ നിർമ്മിക്കാൻ നീക്കവുമായി ടൊറൻ്റോ സർക്കാർ.അപകടങ്ങൾ ഒഴിവാക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷിതത്വം ഉറപ്പാക്കാൻ നഗരത്തിലെ വാഹനങ്ങളിൽ പുനഃക്രമീകരണം ഉടൻ നടപ്പിലാക്കുമെന്നും ടൊറൻ്റോ മേയർ ഒലിവിയ ചൗ ഉറപ്പ് നൽകി. വാഹനങ്ങളിൽ സൈഡ് ഗാർഡുകൾ ഉപയോഗിക്കുന്നതിലൂടെ സൈക്കിൾ യാത്രക്കാരുടെ മരണനിരക്ക് ഏകദേശം 62 ശതമാനവും കാൽനട യാത്രക്കാരുടെ മരണനിരക്ക് 20 ശതമാനവും കുറയ്ക്കാൻ കഴിയുമെന്നും അധിക്യതർ വ്യക്തമാക്കി. അതേസമയം, വർഷങ്ങളായി താൻ ഈ മാറ്റത്തിന് വേണ്ടി പോരാടിയിട്ടുണ്ടെന്നും എന്നാൽ പല തടസ്സങ്ങളും നിലനിന്നിരുന്നതായും മേയർ ഒലിവിയ ചൗ കൂട്ടിച്ചേർത്തു.