ടൊറന്റോ: അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി കാനഡയിലെ പ്രീമിയര്‍മാര്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കാണും. അമേരിക്കയുമായും മെക്‌സിക്കോയുമായും പ്രത്യേക കരാറുകള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രീമിയര്‍മാര്‍ ട്രൂഡോയോട് ആവശ്യപ്പെടുക. ഇത് കാനഡക്ക് പ്രയോജനപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ മെക്‌സിക്കോയിലെത്തിച്ച് അമേരിക്കയിലേക്കും കാനഡയിലേക്കും കയറ്റി അയക്കുന്ന മെക്‌സിക്കോയുടെ വ്യാപാരം ഇരു രാജ്യങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മറികടക്കാനും പരിഹരിക്കാനുമാണ് ഉഭയകക്ഷി വ്യാപാരകരാറില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാനഡ-യൂഎസ്- മെക്‌സിക്കോ ഉടമ്പടി 2026 ലാണ് ഇനി അവലോകനം ചെയ്യുക. അതിനു മുന്നോടിയായാണ് ഇത്തരമൊരു ആവശ്യം ശക്തമായതോടെ ഡിസംബര്‍ പകുതിയോടെ പ്രീമിയര്‍മാര്‍ ടൊറന്റോയില്‍ യോഗം ചേരാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ അമേരിക്കയിലുടനീളമുള്ള ഗവര്‍ണ്ണര്‍മാരുമായി ബന്ധം സ്ഥാപിക്കുകയും പ്രീമിയര്‍മാരുടെ മീറ്റിംഗിലേക്ക് അമേരിക്കയിലെ ചില ഗവര്‍ണ്ണര്‍മാരെ ക്ഷണിക്കാനും പദ്ധതിയിടുന്നുണ്ട.്