മാനിറ്റോബ: കഴിഞ്ഞ ദിവസം മദ്ധ്യ, കിഴക്കൻ ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് ക്ലേഡ് 1 എംപോക്സ് വൈറസ് സ്ഥിരീകരിച്ചു. കാനഡയിലെ ആദ്യ ക്ലേഡ് 1 എംപോക്സ് കേസാണിത്. കാനഡയിലേക്ക് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ രോഗി വൈദ്യസഹായം തേടുകയും, ഐസൊലേഷനിൽ കഴിയുകയും ചെയ്തു.
2022 മുതൽ കാനഡയിൽ ക്ലേഡ് 2 എംപാക്‌സ് ഉണ്ടെങ്കിലും, ക്ലേഡ് 1 എംപോക്സ് കാനഡയിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ഏജൻസി പറഞ്ഞു. ഇത് കൂടുതലായി പകരുകയും, മറ്റ് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പനി, വിറയൽ, പേശി വേദന എന്നിവയാണ് എംപോക്സിന്റെ പ്രധാന ലക്ഷണങ്ങൾ.