വിനിപെഗ് : പുതുവർഷത്തിൽ നഗരത്തിൽ വീടുകളുടെ വില വർധിക്കുമെന്ന് RE/MAX റിപ്പോർട്ട്. 2024-ലെ 434,513 ഡോളറിൽ നിന്നും വീടുകളുടെ വില അടുത്ത വർഷം അഞ്ച് ശതമാനം വർധിച്ച് 456,238.70 ഡോളറിൽ എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വർഷം വിനിപെഗിലെ മിക്ക വീടുകളും 350,000 – 500,000 ഡോളറിന് ആയിരിക്കും വിൽക്കുകയെന്നു RE/MAX പ്രവചിക്കുന്നു.
പുതിയ 30 വർഷത്തെ അമോർട്ടൈസേഷനും ഇൻഷ്വർ ചെയ്ത മോർഗെജ് പരിധി വർധിച്ചതും ആദ്യമായി വീട് വാങ്ങുന്നവർക്ക് ഈ മേഖലയിൽ ഒരു വീട് വാങ്ങുന്നത് എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു, RE/MAX റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പലിശനിരക്ക് കുറയുന്നത് ഭവനവിപണിയിൽ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.