മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്റ ദ ലേഡീസ് പഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ നാളെയെത്തും.ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി ആണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിൽ
മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷിനെയും കാണാം. Dec 4ന് രാത്രി 7 മണിക്കാണ് ടീസര്‍ പുറത്ത് വിടുന്നത് .
കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം നടന്ന സിനിമയിൽ വിനീത് , ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കോമഡിക്ക് കൂടി പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കുന്നതെന്നാണ് സൂചന.